കൊച്ചി: ബാംഗ്ലൂരിലെ എൽജി സോഫ്റ്റ് ഇന്ത്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ചേർന്ന് സർവകലാശാല ക്യാമ്പസിൽ സ്മാർട്ട് ഹോം കണക്റ്റിവിറ്റി റിസർച്ച് ലാബ് സ്ഥാപിക്കുന്നതിന് കരാർ ഒപ്പുവച്ചു. അതിവേഗം വളരുന്ന സ്മാർട്ട് ഹോം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്നതാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
സ്മാർട്ട് ഹോം പ്രവർത്തനത്തിലെ വിവിധ Internet of Things (IoT) ഉപകരണങ്ങൾ തമ്മിലുള്ള തടസ്സരഹിതമായ ആശയവിനിമയം സാധ്യമാക്കുന്നതിനായി ആവശ്യമായ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മെഷീൻ ലേണിംഗ് (ML) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വീടുകളിലെ ദിനചര്യകൾ ക്രമീകരിക്കുകയും ചെയുക എന്നതാണ് മറ്റ് പ്രധാന ലക്ഷ്യങ്ങൾ. ......
കൊച്ചി - യുവമോർച്ച എറണാകുളം സിറ്റി ജില്ലാ പ്രസിഡണ്ടായി റിനു ഹർഷനെ ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിയോടെ നാമനിർദ്ദേശം ചെയ്തതായി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.ഇതിൽ 125 കോടി സബ്സിഡി ഇനങ്ങളുടെ വില്‍പ്പനവഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കൾ സപ്ലൈകോയെ ആശ്രയിച്ചു. ഓഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളിൽ സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ ആരംഭിച്ചത്.
ഞായറാഴ്ച തുറന്നു പ്രവർത്തിക്കും സപ്ലൈകോ വില്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബർ 4) തുറന്നു പ്രവർത്തിക്കും. ......
തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ രബീന്ദ്രനാഥ് ടാഗോർ സ്മൃതി മാധ്യമപുരസ്കാരം ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്.
സന്നദ്ധ അവയവദാനം നടത്തിയവരുടെയും സ്വീകരിച്ചവരുടെയും ജീവിതങ്ങളെക്കുറിച്ചു 2024 ജൂണ്‍ 25 മുതല്‍ 29 വരെ ദീപികയില്‍ പ്രസിദ്ധീകരിച്ച 'പകുത്തേകിയ ജീവിതങ്ങള്‍' എന്ന പരന്പരയ്ക്കാണു പുരസ്കാരം. ഓഗസ്റ്റ് 31ന് ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപത്തെ മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി ഡോ. ......
എറണാകുളം അമ്പലമേടിൽ പ്രവർത്തിക്കുന്ന കേരള എൻവിറോ ഇൻഫ്രാസ്റ്റ്സർ ലിമിറ്റഡ് ( (കെ ഇ ഐ ൽ ) എറണാകുളം ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കായി ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനത്തെ കുറിച്ച് നടത്തിയ അവബോധ പരിശീലന പരിപാടി കേരള പൊലൂഷൻ കണ്ട്രോൾ ബോർഡ് ചെയർപേഴ്സൺ ശ്രീമതി എസ് ശ്രീകല ഉത്ഘാടനം ചെയ്തു . വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നായി 96 പേർ പരിപാടിയിൽ പങ്കെടുത്തു .സെൻട്രൽ പൊലൂഷൻ കണ്ട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ശ്രീ ജെ ചന്ദ്രബാബു ആണ് ക്ലാസ് എടുത്തത് . ......
ധർമ്മസ്ഥല ക്ഷേത്രത്തെ കളങ്കപ്പെടുത്താനും ധർമ്മാധികാരി കുടുംബത്തെ സംശയത്തിന്റെ നിഴലിലാക്കാനും വേണ്ടി ആഴത്തിലുള്ള ഗൂഢാലോചന നടന്നിട്ടുള്ളതായി തെളിയുകയാണ്. മാസ്ക് മാനെ രംഗത്തിറക്കിയവരെന്ന് സംശയിക്കുന്ന മഹേഷ് ഷെട്ടി തിമരോടിയും ഗിരീഷ് മറ്റനവരും എസ് ഐ ടി മുമ്പാകെ ഹാജരായി. ......
പെരുമ്പാവൂര്‍: ഒക്കല്‍ ഗണേശോത്സവ സമിതിയുടെ മാധ്യമശ്രേഷ്ഠ പുരസ്കാരം ജന്മഭൂമി കൊച്ചി ബ്യൂറോ ചീഫ് എന്‍.പി. സജീവിന്.......
ഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയയിലെ ആദിവാസ മേഖലയായ ഗാരോ ഹിൽസിലും കേരളത്തിന്റെ ഓണ സമ്മാനമായി ടിവി എത്തി.സെയിന്റ് അൽഫോൻസാ സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾ താമസിക്കുന്ന സെയിന്റ് ആൻസ് ഹോസ്റ്റലിനാണ് പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് കാൽ ലക്ഷം രൂപയുടെ ടിവി സമ്മാനിച്ചത്.ഹോസ്റ്റൽ വാർഡൻ സിസ്റ്റർ റെനി വർഗീസിന്റെ അപേക്ഷയെ തുടർന്നാണ് ഓണ സമ്മാനമായി കുട്ടികൾക്ക് ടിവി നൽകാൻ ട്രസ്റ്റ് തീരുമാനിച്ചതെന്ന് പ്രൊഫ. ......
കൊച്ചി : വിപിഎസ് ലേക്ഷോർ ആശുപത്രിയുടെ നവീകരിച്ച ലോബി കർണാടക മെഡിക്കൽ എജുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് വകുപ്പ് മന്ത്രി ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ ഉദ്ഘാടനം ചെയ്തു. രോഗീപരിചരണത്തിലും രാജ്യത്തെ ആരോഗ്യമേഖലയിലും ആശുപത്രി കാഴ്ചവയ്ക്കുന്ന പ്രകടനത്തെ മന്ത്രി പ്രശംസിച്ചു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള അധ്യക്ഷനായി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയേഷ് വി നായർ ആശംസയർപ്പിച്ചു. ......
കൊച്ചി : തികച്ചും ശോചനീയ അവസ്ഥയിൽ ആയിരിക്കുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് ടി ജെ വിനോദ് എം.എൽ.എ നിയമസഭയിൽ ഉൾപ്പടെ വിഷയം ഉന്നയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിനും, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനും, ധനകാര്യ വകുപ്പ് മന്ത്രിക്കും വിഷയത്തിന്റെ ഗൗരവവും ആവശ്യകതയും കാണിച്ചു നിരവധിയായ ചർച്ചകൾ നടത്തിയിരുന്നു. ......